1500 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, May 29, 2023 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ബാ​ഗ് വി​ത​ര​ണം ചെ​യ്ത് അ​റ​യ്ക്ക​ൽ തൊ​ഴു​ത്തും​പ​റ​ന്പി​ൽ കു​ടും​ബ​യോ​ഗം.
ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 1500 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ബാ​ഗ് വി​ത​ര​ണം ചെ​യ്ത​ത്.​നോ​ട്ട് പു​സ്ത​ക​ങ്ങ​ൾ, കു​ട, പേ​ന​ക​ൾ, പെ​ൻ​സി​ലു​ക​ൾ, സ്കെ​യി​ൽ തു​ട​ങ്ങി എ​ല്ലാ​വി​ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും അ​ട​ങ്ങി​യ 1500 രൂ​പ വി​ല​വ​രു​ന്ന ബാ​ഗു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത് നി​ർ​വ​ഹി​ച്ചു.
ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് ഇ​മാം ക​ബീ​ർ മൗ​ല​വി, കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ടി.​എം. ജോ​ണി, മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. തോ​മ​സ്, കി​ര​ണ്‍ ടി. ​ഫ്രാ​ൻ​സീ​സ്, മി​ഥു​ൻ തോ​മ​സ്, സി​സ്റ്റ​ർ മ​രി​യ ജോ​ണ്‍, ജോ​ണ്‍ നി​ധി​ൻ തോ​മ​സ്, റോ​യ് ജോ​സ് ആ​ലു​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന ഡോ.​ടി.​എം. ജോ​സ്, മേ​ഴ്സി ജോ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ​ആ​ദ​രി​ച്ചു.