ക​രു​ണ​യു​ടെ ത​ണ​ലി​ൽ 12 ഭി​ന്ന​ശേ​ഷി​ക്കാ​ർ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക്
Monday, May 29, 2023 1:19 AM IST
ഗു​രു​വാ​യൂ​ർ:​ ക​രു​ണ​യു​ടെ ത​ണ​ലി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 12 പേ​ർ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ചു. ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹച്ച​ട​ങ്ങ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണ ചെ​യ​ർ​മാ​ൻ കെ.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഗു​രു​വാ​യൂ​ർ -​ ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാന്മാ​രാ​യ എം. ​കൃ​ഷ്ണ​ദാ​സ്, ഷീ​ജ പ്ര​ശാ​ന്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
ക​രു​ണ സെ​ക്ര​ട്ട​റി സ​തീ​ഷ് വാ​ര്യ​ർ, കോ-ഒാ​ർ​ഡി​നേ​റ്റ​ർ ഫാ​രി​ദ ഹം​സ, ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​പി. ഉ​ദ​യ​ൻ, സം​വി​ധാ​യ​ക​രാ​യ അ​ന്പി​ളി, വി​നോ​ദ് ഗു​രു​വാ​യൂ​ർ, ന​ട​ൻ ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​ണ ഫൗ​ണ്ടേ​ഷ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ഭി​ന്ന​ശേ​ഷി സ​മൂ​ഹ വി​വാ​ഹ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് വി​വാ​ഹ സ​ദ്യ​യു​മു​ണ്ടാ​യി.