കെഎ​സ്ആ​ർടിസി - സ്കൂൾ ഗ്രൗണ്ട് പുതിയ റോ​ഡ്: സൗ​ജ​ന്യ​മാ​യ് ഭൂ​മി വി​ട്ടുന​ൽ​കും
Wednesday, May 31, 2023 7:45 AM IST
ചാ​ല​ക്കു​ടി: കെഎ​സ്ആ​ർടിസി റോ​ഡി​ൽ നി​ന്നും പു​തി​യ ഗ്രൗ​ണ്ടി​ന്‍റെ ഭാ​ഗ​ത്തേ​യ്ക്കു​ള്ള റോ​ഡി​നെ പ​ള്ളിത്തോ​ടു​വ​രെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു ഭൂ​മി സൗ​ജ​ന്യ​മാ​യ് വി​ട്ടുന​ൽ​കാ​ൻ സ്ഥ​ല​മു​ട​മ​യു​മാ​യ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. മാ​ർ​ത്തോ​മ പ​ള്ളി വ​രെ​യു​ള്ള നി​ല​വി​ലു​ള്ള റോ​ഡി​നെ ആറു മീ​റ്റ​ർ വീ​തി​യി​ൽ പ​ള്ളിത്തോടു​മാ​യ് ബ​ന്ധി​പ്പി​ക്കും.

നി​ല​വി​ൽ ഗ്രൗ​ണ്ടി​നോ​ടു ചേ​ർ​ന്നു​ള്ള തോ​ട് വീ​തി കൂ​ട്ടി നി​ർ​മി​ക്കും. ഇ​തോ​ടൊ​പ്പം റോ​ഡി​ന്‍റെ ഒ​ന്നാംഘ​ട്ടം നി​ർ​മാ​ണം ന​ട​ത്തും. നഗരസഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, പാ​ർ​ലി​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാരാ​യ ജോ​ർ​ജ് തോ​മാ​സ് , സൂ​സ​മ്മ ആ​ന്‍റ ണി, ജി​ജി ജോ​ൺ​സ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​ത പോ​ൾ, ജോ​ജി കാ​ട്ടാ​ള​ൻ, സ്ഥ​ല​മു​ട​മ ജോ​മോ​ൻ മൂ​ത്തേ​ട​ൻ, അ​സി.​ എ​ൻജി​നീ​യ​ർ അ​ശോ​ക്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.