അങ്കണവാടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും: എംഎൽഎ
Saturday, June 3, 2023 1:18 AM IST
പു​ന്നം​പ​റ​മ്പ്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ​യും പ്ര​വർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ മേ​പ്പാ​ടം 96-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രിക്കു​ക​യായി​രു​ന്നു അദ്ദേഹം. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 18 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച​താ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ് ഇ. ​ഉ​മാ​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യത്ത് ​വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​അ​ധ്യ​ക്ഷ​ന്മാ​രാ​യ സ​ബി​ത സ​തീ​ഷ്, പി.​ആ​ർ. രാ​ധാ​കൃ​ഷ് ണ​ൻ, വി.​സി. സ​ജീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു കൃ​ഷ് ണ​ൻ, പ​ഞ്ചാ​യ​ത്ത ്പ്ര​തി​പ​ക്ഷ​നേ​താ​വ് എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, വാ​ർ​ഡ് മെ​മ്പ​ർ കെ. ​രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ. ബി​ന്ദു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഡോ​ണ​വി​ജ​യ​ൻ, അ​ധ്യാപി​ക ലൂ​സി വ​റീ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ കു​രു​ന്നു​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
12 -ാം വാ​ർ​ഡി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എംഎ​ൽഎ ​ആ​ദ​രി​ച്ചു.