മ​റ്റ​ത്തൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ല്‍ ടോ​യ്‌ലറ്റ് ബ്ലോ​ക്ക് തു​റ​ന്നു
Saturday, June 3, 2023 1:18 AM IST
മൂ​ന്നു​മു​റി: കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​റു ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മ​റ്റ​ത്തൂര്‍ സെ​ന്‍റ് ജോ​സ​ഫ് യു​പി​ സ്കൂ​ളി​ല്‍ നി​ര്‍​മി​ച്ച ടോ​യ്‌ലറ്റ് ബ്ലോ​ക്ക് തു​റ​ന്നു. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍.​ ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്് വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​അ​ല്‍​ജോ പു​ളി​ക്ക​ന്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ജി​ത രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗം സു​മേ​ഷ് അ​വി​ട്ട​പ്പി​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ആ​ര്‍. അ​ജ​യ്ഘോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.