അ​ഴീ​ക്കോ​ട് - മു​ന​ന്പം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 9, 2023 12:43 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് - മു​ന​ന്പം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​ത്രി എ​ട്ടി​നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. അ​ഴീ​ക്കോ​ട് ജെ​ട്ടി​യി​ലെ ഐ​എം യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ, മ​ന്ത്രി​മാ​രാ​യെ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​രാ​ജീ​വ്, കെ. ​രാ​ജ​ൻ, പ്ര​ഫ. ആ​ർ ബി​ന്ദു, എം​പി​മാ​രാ​യെ ഹൈ​ബി ഈ​ഡ​ൻ ബെ​ന്നി ബെ​ഹ​നാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് തൃ​ശൂ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തീ​ര​ദേ​ശ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. കി​ഫ്ബി​വ​ഴി പാ​ലം നി​ർ​മി​ക്കാ​ൻ 160 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. വൈ​കി​ട്ട് അ​ഞ്ചി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തീ​ര​ദേ​ശ ഹൈ​വേ​യി​ലെ വ​ലി​യ പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ അ​ഴീ​ക്കോ​ട് മു​ന​ന്പം പാ​ലം തീ​ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ക​രു​ത്താ​കു​മെ​ന്ന് എം​എ​ൽ​എ​മാ​രാ​യ ഇ.​ടി. ടൈ​സ​ണ്‍, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യെ കെ.​പി. രാ​ജ​ൻ, ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ന റാ​ഫി, സി.​എ. ന​സീ​ർ, കെ.​എ. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.