ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ലെ പ​ഴ​യ ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്കു​ന്നു
Saturday, June 10, 2023 12:48 AM IST
തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ലെ പ​ഴ​യ ഫ​യ​ലു​ക​ൾ വ​ലി​ച്ചു കീ​റി ന​ശി​പ്പി​ക്കു​ന്നു. പു​തു​താ​യി ചാ​ർ​ജെ​ടു​ത്ത ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ലാ​ണ് ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ടു​വ​ന്നി​ട്ടി​രി​ക്കു​ന്ന ഫ​യ​ലു​ക​ൾ എ​ന്താ​ണെ​ന്നു പോ​ലും നോ​ക്കാ​തെ ന​ശി​പ്പി​ക്കു​ന്ന​ത്.
ഇ​തി​നെ​തി​രെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കുത​ന്നെ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും പു​റ​ത്തു പ​റ​ഞ്ഞാ​ൽ പ്ര​തി​കാ​ര ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പേ​ടി​ച്ച് ആ​രും മി​ണ്ടു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളും ജീ​വ​ന​ക്കാ​രു​ടെത​ന്നെ എ​ന്തെ​ങ്കി​ലും ആ​വ​ശ്യം വ​ന്നാ​ൽ വേ​ണ്ട ഫ​യ​ലു​ക​ളു​മൊ​ക്കെ ന​ശി​പ്പി​ക്കു​ന്ന​വയിൽ പെ​ടു​ന്നു​ണ്ടാ​കു​മെ​ന്ന​താ​ണ് ആ​ശ​ങ്ക​. ഫ​യ​ലു​ക​ൾ ഡി​ജി​റ്റ​ലാ​ക്ക​ണ​മെ​ന്ന​ത് ഇ​വി​ടെ ത​ൽ​ക്കാ​ലം പ്രാ​യോ​ഗി​ക​മ​ല്ല. ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കാ​ൻ എ​ന്തെ​ങ്കി​ലും സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​തെ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞാ​ൽ പ​ല രേഖക​ളും ഇ​തോ​ടൊ​പ്പം ഇ​ല്ലാ​താ​കും.
പെ​ൻ​ഷ​ൻ പ​റ്റി​യ ര​ണ്ടു പേ​രെ ദി​വ​സ​ക്കൂ​ലി​ക്കു നിയോ ഗിച്ചാണ് ഫയലുകൾ നശിപ്പിക്കുന്നത്. ഫ​യ​ലു​ക​ൾ കു​ന്നു​കൂ​ടി സ്ഥ​ലം ക​ള​യു​ന്ന​തി​നാ​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​മെ​ന്ന പേ​രി​ൽ ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പു​തി​യ ക​മ്മീ​ഷ​ണ​റു​ടെ നി​ല​പാ​ട്.