ഭിന്നശേഷിക്കാരുടെ കലാകായിക മേള
1244715
Thursday, December 1, 2022 12:47 AM IST
പാലക്കാട് : കേരളശേരി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ കലാകായിക മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ചെയർ, മിഠായി പെറുക്കൽ, ചിത്രരചന, ലെമണ്‍ സ്പൂണ്‍, സിംഗിൾ ഡാൻസ് തുടങ്ങിയ ഇനങ്ങളിലായി 15ഓളം ഭിന്നശേഷിക്കാർ പങ്കെടുത്തു.
മാനസിക ഉല്ലാസവും പിന്തുണയും അവരിലുള്ള കലയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മേളയിൽ പങ്കെടുത്തവർക്കെല്ലാം പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ രാമചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി. ഷാജിത, എം. രമ, പഞ്ചായത്തംഗങ്ങളായ ടി. സഞ്ജന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. രജനി, ബി. നന്ദിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിജയകുമാരി, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.