വിഴിഞ്ഞം: ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കത്തോലിക്കാ കോണ്ഗ്രസ്
1245569
Sunday, December 4, 2022 12:56 AM IST
പാലക്കാട് : വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള അനിഷ്ട സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു. തുറമുഖ നിർമാണ കരാർ ഒപ്പുവച്ചപ്പോൾ സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും മത്സ്യതൊഴിലാളികളുടെ ജീവിതോപാധികൾ ഇല്ലാതായെന്നും സമിതി യോഗം വിലയിരുത്തി. വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ കള്ളക്കേസിൽ കുടുക്കുന്നത് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്ന് കത്തോലിക്കാ കോണ്ഗ്രസ് സർക്കാറിനു സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനം കത്തോലിക്കാ കോണ്ഗ്രസ് രൂപതാ ഡയറക്ടർ ഫാ.ജോർജ് തുരുത്തിപ്പിള്ളി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.സി.എം. മാത്യു, ജില്ലാ ഭാരവാഹികളായ ജീജോ അറയ്ക്കൽ, കെ.എഫ്. ആന്റണി, ബോബി പൂവത്തിങ്കൽ, ജോസ് വടക്കേക്കര, സുരേഷ് എബ്രാഹാം, ജോസ് മുക്കട, ബെന്നി ചിറ്റേട്ട് പ്രസംഗിച്ചു.