ചെ​ണ്ടു​മ​ല്ലികൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, September 7, 2024 12:18 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി വ​ണ്ണാ​ന്ത​റമേ​ട്ടി​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലികൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ഷോ​ള​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ വി​ഷ്ണു നി​ർ​വ​ഹി​ച്ചു. കു​റ​വ​ൻപാ​ടി പു​ത്തൂ​ർ വീ​ട്ടി​ൽ ബാ​ബു-​ഡീ​ന​ ദ​മ്പ​തി​ക​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ചെ​ണ്ടു​മ​ല്ലികൃ​ഷി ഇ​റ​ക്കി​യ​ത്. ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പൂകൃ​ഷി. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി.​ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ 250 കി​ലോ പൂ​വ് കോ​യ​മ്പ​ത്തൂ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് അ​യ​ച്ചു.


കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള തൈ​ക​ൾ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച​താ​യി ഡീ​ന​ ബാ​ബു പ​റ​ഞ്ഞു. കൃ​ഷി വ​കു​പ്പി​ൽ നി​ന്നും കു​ടും​ബ​ശ്രീ​യി​ൽ നി​ന്നും പു​ഷ്പ​കൃ​ഷി​ക്ക് സ​ബ്സി​ഡി വാ​ഗ്ദാ​നം ചെ​യ്ത​താ​യും ദ​മ്പ​തി​ക​ൾ അ​റി​യി​ച്ചു. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​രേ​ഷ്, വി​ജ​യ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, കെ.ജെ. മാ​ത്യു, സി​ജോ പ​തി​ക്ക​ൽ, കെ. ​ആ​ർ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.