മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മ​ർ​പ്പി​തസം​ഗ​മം ന​ട​ന്നു.
1963 ൽ ​സ്ഥാ​പി​ത​മാ​യ സ്കൂ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളാ​യി 55 വൈ​ദിക​രും 79 സിസ്റ്റേ​ഴ്സു​മു​ണ്ട്.​ ഇ​വ​രി​ൽ കു​റെപേർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി വ്യ​ത്യ​സ്ത സ​ഭാകൂ​ട്ടാ​യ്മ​ക​ളി​ലാ​ണ് പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ സേ​വ​നം ചെ​യ്യു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച അ​റി​വും മൂ​ല്യ​ബോ​ധ​വും ദൈ​വീകചി​ന്ത​ക​ളു​മാ​ണ് സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ​ന്ന് വൈ​ദിക​രും സി​സ്റ്റേ​ഴ്സും പ​റ​ഞ്ഞു. ദി​വ്യ​ബ​ലി​യും പ​രേ​ത​രാ​യ അ​ധ്യാ​പി​ക​രെ അ​നു​സ്മ​ര​ണ​വും സൗ​ഹൃ​ദ​ങ്ങ​ളു​ടെ പ​ങ്കു​വ​യ്ക്ക​ലു​മാ​യി ഏ​റെ സ്നേ​ഹ കൂ​ടിച്ചേര​ലായി​രു​ന്നു സം​ഗ​മം. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.