ഒ​റ്റ​പ്പാ​ലം: വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ചാ​യ്ഞ്ഞ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ക​ണ്ണി​യം​പു​റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ സം​ര​ക്ഷി​ച്ചു വ​ള​ർ​ത്തി​യി​രു​ന്ന കാ​ട്ടു​മ​ര​മാ​ണ് ക​ന​ത്ത മ​ഴ​യി​ൽ കെ​എ​സ്ഇ​ബി ലൈ​നി​ന് മു​ക​ളി​ലേ​ക്ക് ച​രി​ഞ്ഞ​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ഉ​ട​ൻ അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം ഷൊ​ർ​ണൂ​രി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. വാ​ഹ​ന​ഗ​താ​ഗ​തം കു​റ​ച്ചു​നേ​ര​ം ത​ട​സ​പ്പെ​ട്ടു.