ഒ​റ്റ​പ്പാ​ലം: വൈ​എം​സി​എ പേ​ൾ ജൂ​ബി​ലി സ​മാ​പ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ടി​നെ​യും കു​ടും​ബ​ത്തെ​യും ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ യു​വ​ജ​നസം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഇ​റ​ക്കു​ന്ന സു​വ​നീ​ർ പ്ര​കാ​ശ​ന​ക​ർ​മം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ച്ചു. ല​ഹ​രി​ക്കെ​തി​രെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം​പി ഓ​ർ​മി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു.

യു​വാ​ക്ക​ൾ കൂ​ടു​ത​ൽ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി തീ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​റ്റ​പ്പാ​ലം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ജാ​ന​കി​ദേ​വി, ഫാ. ​തോ​മ​സ് ജോ​ണ്‍ ത​ട​ത്തി​ൽ, മ​നോ​ജ് സ്റ്റീ​ഫ​ൻ, തോ​മ​സ് ജേ​ക്ക​ബ്, ആ​ൻ​സ​ൻ ജോ​ണ്‍, വി.​ടി. ജ​യ​രാ​ജ്, വി​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സാ​ഹി​ത്യ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.