ഒ​റ്റ​പ്പാ​ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​യി​രി​ക്കും ദാ​രു​ണാ​ന്ത്യം. വാ​ണി​യം​കു​ളം തൃ​ക്ക​ങ്ങോ​ട് സ്വ​ദേ​ശി​നി സ​ന്ധ്യ​യാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് രാ​ജേ​ഷി​നും പ​രി​ക്കേ​റ്റു.​

പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ ഒ​റ്റ​പ്പാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്രക്കാ​രി​ക്കാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദാ​രു​ണ അ​ന്ത്യം ഉ​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ഴെ വീ​ണ യു​വ​തി​യു​ടെ ശി​ര​സി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.