പാ​ല​ക്കാ​ട്: കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ 48 വീ​ടു​ക​ള്‍​ക്കു​കൂ​ടി നാ​ശ​ന​ഷ്ടം. 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 47 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രു​വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

കാ​ല​വ​ര്‍​ഷം​തു​ട​ങ്ങി ഇ​തു​വ​രെ ജി​ല്ല​യി​ല്‍ ആ​കെ 179 വീ​ടു​ക​ളാ​ണു ത​ക​ര്‍​ന്ന​ത്. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ പാ​ല​ക്കാ​ട്-1, പാ​ല​ക്കാ​ട്-3, കോ​ങ്ങാ​ട് 1, കു​ന്ന​ത്തൂ​ര്‍​മേ​ട്, കോ​ങ്ങാ​ട്-1, പു​തു​പ്പ​രി​യാ​രം -2, പ​റ​ളി-1 , മു​ണ്ടൂ​ര്‍-2 , മ​ല​മ്പു​ഴ-2, മു​ണ്ടൂ​ര്‍-1 വി​ല്ലേ​ജു​ക​ളി​ല്‍ ഒ​രോ വീ​ടു​ക​ളും പു​തു​പ്പ​രി​യാ​രം-2, അ​ക​ത്തേ​ത്ത​റ, ക​ണ്ണാ​ടി വി​ല്ലേ​ജു​ക​ളി​ല്‍ ര​ണ്ടു വീ​ടു​ക​ളും ആ​ല​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി-1, കോ​ട്ടാ​യി-2 വി​ല്ലേ​ജു​ക​ളി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍ വീ​ത​വും ത​ക​ർ​ന്നു.

വ​ട​ക്ക​ഞ്ചേ​രി-2 വി​ല്ലേ​ജി​ല്‍ മൂ​ന്ന് വീ​ടു​ക​ളും ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ലെ ന​ല്ലേ​പ്പി​ള്ളി, ചി​റ്റൂ​ര്‍, വ​ലി​യ​വ​ള്ളം​പ​തി വി​ല്ലേ​ജു​ക​ളി​ല്‍ ഒ​രോ വീ​ടു​ക​ളും പ​ട്ട​ഞ്ചേ​രി വി​ല്ലേ​ജി​ലെ മൂ​ന്നു വീ​ടു​ക​ളും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ അ​ന​ങ്ങ​ന​ടി, ക​ട​മ്പ​ഴി​പ്പു​റം-1, ച​ള​വ​റ, ഒ​റ്റ​പ്പാ​ലം-1 വി​ല്ലേ​ജു​ക​ളി​ല്‍ ഒ​രോ​വീ​ടും ത​ക​ർ​ന്നി​ട്ടു​ണ്ട്.

പ​ട്ടാ​മ്പി താ​ലൂ​ക്കി​ലെ വ​ല്ല​പ്പു​ഴ വി​ല്ലേ​ജി​ല്‍ ഒ​രു വീ​ടും, തൃ​ത്താ​ല വി​ല്ലേ​ജി​ല്‍ ര​ണ്ടു​വീ​ടും മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്കി​ലെ പ​യ്യ​നെ​ടം, മ​ണ്ണാ​ര്‍​ക്കാ​ട്-1, കു​മ​രം​പു​ത്തൂ​ര്‍, കോ​ട്ടോ​പ്പാ​ടം-3, അ​ല​ന​ല്ലൂ​ര്‍-3 വി​ല്ലേ​ജു​ക​ളി​ല്‍ ഒ​രോ വീ​ടു​ക​ളും അ​ല​ന​ല്ലൂ​ര്‍-1, മ​ണ്ണാ​ര്‍​ക്കാ​ട്-2 വി​ല്ലേ​ജു​ക​ളി​ല്‍ ര​ണ്ടു​വീ​ടു​ക​ളു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ആ​ല​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ മേ​ലാ​ര്‍​കോ​ട് വി​ല്ലേ​ജി​ലെ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

28ന് ​രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ ജി​ല്ല​യി​ല്‍ ശ​രാ​ശ​രി 44.78 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണു പെ​യ്ത​ത്.