പഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ച്
1563913
Sunday, June 1, 2025 1:25 AM IST
മണ്ണാർക്കാട്: കുരുത്തിച്ചാലിൽ നിരന്തരമായി നടക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി കുമരംപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി. മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി ഉദ്ഘാടനം ചെയ്തു.
പയ്യനെടം ഏരിയ പ്രസിഡന്റ് കെ. പ്രസാദ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജു പുഴക്കൽ, ടി.എ. സുധീഷ്, വൈസ് പ്രസിഡന്റുമാരായ എം.പി. പരമേശ്വരൻ, ടി.എം. സുധ, സെക്രട്ടറി എ.ജി. ശ്രീവിദ്യ, ഏരിയ ജനറൽ സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡന്റ് മഞ്ജുനാഥൻ, നേതാക്കളായ ബേബി ഡാനിയൽ, ബിനോയ് ജോസഫ്, വി. ബാലകൃഷ്ണൻ, കെ. സുരേഷ്, കെ. രതീഷ് എന്നിവർ പ്രസംഗിച്ചു.