പാ​ല​ക്കാ​ട്: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ആ​രോ​ഗ്യം ആ​ന​ന്ദം അ​ക​റ്റാം അ​ർ​ബു​ദം കാ​ൻ​സ​ർ പ്ര​തി​രോ​ധ ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം), ദേ​ശീ​യാ​രോ​ഗ്യ​ദൗ​ത്യം പാ​ല​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം കു​ഴ​ൽ​മ​ന്ദം എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ഴ​ൽ​മ​ന്ദം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദേ​വ​ദാ​സ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
കു​ഴ​ൽ​മ​ന്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി നാ​രാ​യ​ണ​ൻ പു​ക​യി​ല വി​രു​ദ്ധ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​കെ.​ആ​ർ. വി​ദ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.