മീൻവല്ലം വിനോദസഞ്ചാരകേന്ദ്രത്തിൽ മൊബൈൽടവർ സ്ഥാപിക്കാൻ നടപടി
1564668
Wednesday, June 4, 2025 1:27 AM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മീൻവല്ലം വിനോദസഞ്ചാരകേന്ദ്രത്തിൽ ബിഎസ്എൻഎൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വി.കെ ശ്രീകണ്ഠൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. നിർമാണം ഉടൻ ആരംഭിക്കാൻവേണ്ട നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം എംപിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി ലഭിച്ചു.
നേരിട്ടു സ്ഥലംസന്ദർശിക്കുകയും കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് എംപി നേരത്തെ കത്തുനൽകിയിരുന്നു.മൊബൈൽ കണക്റ്റിവിറ്റിയുടെ ലഭ്യത വിനോദസഞ്ചാരികളുടെ എണ്ണംകുറയുവാൻ കാരണയായിട്ടുണ്ട്.
മീൻവല്ലത്തിനും, മരുതുംകാടിനും ഇടയിൽ സ്ഥിതിചെയ്യുന്ന മൂന്നേക്കർ പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുകയാണെങ്കിൽ ടൂറിസം പ്രവർത്തനവുമായി ബന്ധപ്പെട്ടവർക്കും, പ്രദേശവാസികൾക്കും വളരെ ഉപകാരപ്രദമായിരിക്കുമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.