പാലക്കാട്: ജി​ല്ല​യി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 1230 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് അ​നു​വ​ദി​ച്ച​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ, പ​ട്ടാ​ന്പി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ റീ​ജണ​ൽ ട്രാ​ൻ​സ​പോ​ർ​ട്ട് ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ചി​റ്റൂ​ർ താ​ലൂ​ക്കി​ന് കീ​ഴി​ൽ 186 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ 144 വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ന് കീ​ഴി​ൽ 186 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ 142 എ​ണ്ണ​ത്തി​നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ 340 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ 220 വാ​ഹ​ന​ങ്ങ​ൾ​ക്കും ഫി​റ്റ്ന​സ് അ​നു​വ​ദി​ച്ചു.

പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ 400 ഓ​ളം വാ​ഹ​ന​ങ്ങ​ളി​ൽ 212 വാ​ഹ​ന​ങ്ങ​ൾ​ക്കും പ​ട്ടാ​ന്പി താ​ലൂ​ക്കി​ൽ 325 വാ​ഹ​ന​ങ്ങ​ളി​ൽ 275 വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ 323 വാ​ഹ​ന​ങ്ങ​ളി​ൽ 237 വാ​ഹ​ന​ങ്ങ​ൾ​ക്കും ഫി​റ്റ​ന​സ് അ​നു​വ​ദി​ച്ച​താ​യി താ​ലൂ​ക്ക്ത​ല ആ​ർടിഒ മാ​ർ അ​റി​യി​ച്ചു. അ​തി​ൽ ചി​റ്റൂ​ർ 42, ആ​ല​ത്തൂ​ർ 36, മ​ണ്ണാ​ർ​ക്കാ​ട് 15, പാ​ല​ക്കാ​ട് 23, പ​ട്ടാ​ന്പി 59, ഒ​റ്റ​പ്പാ​ലം 39 വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​കാ​ത്ത​വ​യാ​ണ്. ജി​ല്ല​യി​ൽ ആ​കെ 1,760 ഓ​ളം സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ ഫി​റ്റ്ന​സ് അ​നു​വ​ദി​ക്കും. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.