മുടപ്പല്ലൂർ ഹൈസ്കൂളിൽ വിജയോത്സവം
1565024
Thursday, June 5, 2025 6:31 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ ഗവ. ഹൈസ്കൂളിൽ വിജയോത്സവം എസ്എസ്എൽസി, യുഎസ്എസ് വിജയികളെ അനുമോദിച്ച് കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് എം. ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല, ബ്ലോക്ക് പഞ്ചായത്ത് മെംബർ നസീമ ഇസഹാക്ക്, പിടിഎ പ്രസിഡന്റ് കെ.അജയൻ, പിടിഎ വൈസ് പ്രസിഡന്റ് സുജാത, സീനിയർ അസിസ്റ്റന്റ് കെ. കവിത, സ്റ്റാഫ് സെക്രട്ടറി മേഴ്സി, സീനിയർ അധ്യാപിക പി. രജനി എന്നിവർ പ്രസംഗിച്ചു.