വന്യമൃഗശല്യം: എ. പ്രഭാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം
1565033
Thursday, June 5, 2025 6:31 AM IST
മലമ്പുഴ: കാട്ടിൽനിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശംവരുത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ മലമ്പുഴ എംഎൽഎ എ. പ്രഭാകരന്റെ ഇടപെടലിൽ പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ യോഗംചേർന്നു.
യോഗത്തിൽ വന്യമൃഗങ്ങളെ തടയാൻ ഫെൻസിംഗ് സ്ഥാപിക്കൽ, അടിക്കാടുകൾ വെട്ടുക, കുളങ്ങൾ നിർമിക്കൽ, തേനീച്ചക്കൂട് നിർമിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികളെകുറിച്ച് ചർച്ചചെയ്തു. വന്യജീവി സൗഹൃദ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താൻ മലമ്പുഴ മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളും തീരുമാനിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ പഞ്ചായത്തുകളിൽചെന്ന് മാസ്റ്റർപ്ലാൻ തയാറാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ഡിഎഫ്ഒ ജോസഫ് തോമസ്, വാളയാർ റേഞ്ച് ഓഫീസർ മുഹമ്മദലി ജിന്ന, ഒലവക്കോട് റേഞ്ച് ഓഫീസർ ഇമ്രോസ്, വിവിധ പഞ്ചായത്തു പ്രസിഡന്റുമാരായ രാധികാമാധവൻ, പി. ഉണ്ണികൃഷ്ണൻ, എം.വി. സജിത, പ്രസീത, സുനിത അനന്തകൃഷ്ണൻ, രേവതി ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.