വിശ്വാസപരിശീലനവർഷം ഉദ്ഘാടനം
1565199
Friday, June 6, 2025 1:28 AM IST
കോയമ്പത്തൂർ: കുനിയമുത്തൂർ സെന്റ് മാർക്സ് പള്ളിയിൽ പുതിയ വിശ്വാസ പരിശീലന പ്രവർത്തന വർഷ ഉദ്ഘാടനം ഇടവകവികാരി ഫാ. ബിജോ പാലായിൽ നിർവഹിച്ചു. ഫാ.ബിജോ പാലായിൽ പതാക ഉയർത്തി. കുട്ടികളുടെ നൃത്തപരിപാടികളും ബൈബിൾ ദൃശ്യാവിഷ്കരണവും ബൈബിൾ പ്രതിഷ്ഠയും നടത്തി.
ദിവ്യകാരുണ്യ ആരാധനയും തുടർന്ന് കുട്ടികളുടെ പഠനോപകരണങ്ങൾ വെഞ്ചിരിക്കുകയും കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു. കൈക്കാരൻമാരായ ഷാജു ചാഴൂർ, റോബിൻ റാഫേൽ, വിശ്വാസ പരിശീലന പ്രധാന അധ്യാപിക സിസ്റ്റർ മേബിൾ എസ്എബിഎസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.