ചുള്ളിമട ജിഎൽപി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കുടയും ബാഗും സമ്മാനിച്ച് യൂത്ത് ഫ്രണ്ട്- ജേക്കബ്
1565032
Thursday, June 5, 2025 6:31 AM IST
പാലക്കാട്: ചുള്ളിമട ജിഎൽപി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും യൂത്ത് ഫ്രണ്ട് -കേരള കോണ്ഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാഗും കുടയും വിതരണം ചെയ്തു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് അധ്യക്ഷത വഹിച്ചു. വിതരണോത്സവം കേരള കോണ്ഗ്രസ്- ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് നിർവഹിച്ചു. വന്യമൃഗങ്ങളുടെ പ്രത്യേകിച്ച് ആനയുടെശല്യം അനുഭവപ്പെടുന്ന ചുള്ളിമട സ്കൂൾപരിസരത്ത് കൂടുതൽ സുരക്ഷാനടപടികൾ ഒരുക്കണമെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. പ്രധാനാധ്യാപിക പ്രീജാബായ് സ്വാഗതംപറഞ്ഞു.
പാർട്ടി ഭാരവാഹികളായ എൻ.കെ. പുരുഷോത്തമൻ, വി.ഡി. ഉലഹന്നാൻ, കെ.വി. സുദേവൻ, വി. അനിൽകുമാർ, സാബു വെള്ളാരംകാലയിൽ, ജിജു മാത്യു. എസ്. ജയകൃഷ്ണൻ, പിരായിരി ശശികുമാർ, പഞ്ചായത്ത് മെംബർ ഗിരിഷ്, റിട്ടയേഡ് എഇഒ കുഞ്ഞിലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് നോബിൾ നന്ദി പറഞ്ഞു.