അരപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിസ്ഥിതി സംരക്ഷണ കാന്പയിൻ
1565027
Thursday, June 5, 2025 6:31 AM IST
അരപ്പാറ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കെസിവൈഎം സംഘടന നടത്തിയ പരിസ്ഥിതി സംരക്ഷണ കാന്പയിനിൽ ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ വീടുകളിൽ ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
ആധുനിക കാലഘട്ടത്തിലും ഭൂമിയെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യം മുന്പോട്ടുവെച്ചാണ് ഇടവകയിലെ 135 ലേറെ വീട്ടുകാർ യുവജനങ്ങളുമായി സഹകരിച്ച് പനിക്കുന്ന ഭൂമിക്ക് പച്ചപ്പിന്റെ കുട എന്ന കാന്പയിനിൽ പങ്കെടുത്തത്. ഇടവകവികാരി ഫാ. ജിബിൻ കണ്ടത്തിലും അസീസി കോണ്‍വന്റിലെ സിസ്റ്റർമാരും ഇടവകയിലെ മുതിർന്നവരും യുവജനങ്ങളും കുട്ടികളും അടക്കം കാന്പയിനിൽ പങ്കെടുത്തു. മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിവൈഎം സംഘടന മുന്നോട്ടുവന്നത്.