പൊൻപാറ- ചോലമണ്ണ് റോഡ് നാടിനു സമർപ്പിച്ചു
1565202
Friday, June 6, 2025 1:28 AM IST
മണ്ണാർക്കാട്: എംഎൽഎ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തീകരിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ പൊൻപാറ- ചോലമണ്ണ് റോഡ് എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയിഷാബി ആറാട്ടുതൊടി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. റംല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.പി. ഷാനവാസ്, വാർഡ് മെംബർ പി. ബഷീർ, മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു.