വയോധിക തടയണയിൽ മരിച്ചനിലയിൽ
1564872
Wednesday, June 4, 2025 11:14 PM IST
ആലത്തൂർ: കാണാതായ വയോധികയെ തടയണയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതിയങ്കം പേഴുംപറന്പ് പരേതനായ കുഞ്ചന്റെ ഭാര്യ വേശു(84)വിനെയാണ് തൃപ്പാളൂർ പുള്ളോട് തടയണയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണംകഴിച്ചു കിടന്നതായിരുന്നു. രാവിലെ ഭക്ഷണംനൽകാൻ മകൻ ചെന്നപ്പോൾ അമ്മയെ കണ്ടില്ല. ഉച്ചവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു മണിയോടെ തൃപ്പാളൂർ പുള്ളോട് തടയണയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: ഗിരിജ, രവി. മരുമക്കൾ: രവി, വിശാലാക്ഷി.