ജൂണിയർ, സീനിയർ വുഷു ജില്ലാ ചാമ്പ്യൻഷിപ്പ്
1565031
Thursday, June 5, 2025 6:31 AM IST
ചിറ്റൂർ: ജില്ലാ വുഷു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ കർമ്മ സ്പോർട്സ് അക്കാഡമിയിൽ നടത്തിയ ജില്ലാ വുഷു സീനിയർ, ജൂണിയർ ചാന്പ്യൻഷിപ്പ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ അർജുൻ പ്രേംകുമാർ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എ. ആഷിഫ്, ജില്ലാ വുഷു അസോസിയേഷൻ സെക്രട്ടറി എം. വിദ്യാസാഗർ, ജോയിന്റ് സെക്രട്ടറി എസ്. പുഷ്പരാജ്, എം. അക്ഷയ്, എം.ബി. ശ്രീമോൻ, പി.എസ്. റഫീക്ക് എന്നിവർ പ്രസംഗിച്ചു.