മഠത്തുക്കാരൻചള്ള മാരിയമ്മൻ ക്ഷേത്രം കുംഭാഭിഷേകം
1565028
Thursday, June 5, 2025 6:31 AM IST
കൊഴിഞ്ഞാമ്പാറ: മഠത്തുക്കാരൻചള്ള ശ്രീ മാരിയമ്മൻ ക്ഷേത്രം പുനരുദ്ധാരണ അഷ്ടബന്ധന മഹാകുംഭാഭിഷേകം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. മാവേലിക്കര തുരുത്തി ഇല്ലം ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ഗണപതിഹോമം, സുദർശന ഹോമം, അഹോരഹോമം, പ്രത്വിഗിരി ഹോമം , മൃത്യുഞ്ജയഹോമം, തിലഹോമം, സായൂജ്യപൂജ, ആചാര്യവരണം, പ്രസാദശുദ്ധി, വാസ്തുബലി, ഭഗവത് സേവ, ഭിംഭശുദ്ധി, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഉപദേവന്മാർക്ക് ഒറ്റകലശം തുടർന്നു കുംഭാഭിഷേകവും അന്നദാനവും നടന്നു. ചടങ്ങുകൾക്ക് നിറഞ്ഞ ഭക്തജന സാന്നിധ്യവും ഉണ്ടായിരുന്നു.