തൈനട്ട് മദ്യനിർമാണശാലയ്ക്കെതിരേ വേറിട്ട സമരം
1565206
Friday, June 6, 2025 1:28 AM IST
എലപ്പുള്ളി: നിർദിഷ്ട മദ്യനിർമാണ ശാലക്കെതിരെ ലോക പരിസ്ഥിതിദിനത്തിൽ എലപ്പുള്ളി പോരാട്ട ജനകീയസമിതി വ്യത്യസ്തമായ സമരപരിപാടി സംഘടിപ്പിച്ചു.
പദ്ധതി പ്രദേശത്ത് തൈകൾ നട്ടുകൊണ്ടായിരുന്നു സമരം. സമിതി കോ-ഓർഡിനേറ്റർ ജോർജ് സെബാസ്റ്റ്യന് കേരളപ്രഭ പുരസ്കാര ജേതാവ് പി. ഭുവനേശ്വരി സമ്മാനിച്ച തൈനട്ട് പഞ്ചായത്തു പ്രസിഡന്റും സമിതി അധ്യക്ഷയുമായ കെ. രേവതി ബാബു ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് പള്ളത്തേരി, ഡി. രമേശൻ, ഗിരീഷ് ബാബു, പി. അനിത, സമിതി ഭാരവാഹികളായ പി. തങ്കച്ചൻ, വി. ശിവൻ, ഒ.കെ. മണികണ്ഠൻ തുടങ്ങിയവരും നിരവധി പ്രദേശവാസികളും തൈകൾ നട്ടു.