വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
1564873
Wednesday, June 4, 2025 11:15 PM IST
ചിറ്റൂർ: കുളത്തിൽ കുളിക്കാൻപോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചനിലയിൽ. പൊൽപ്പുള്ളി പരേതനായ ലക്ഷ്മണന്റെ ഭാര്യ തങ്കമണി(64)യാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തുമണിയോടെ വീടിനുസമീപത്തെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു തങ്കമണി. കുളത്തിനു സമീപത്തെ മോട്ടോർ ഷെഡ്ഡിനടുത്തായി വീണുകിടന്നിരുന്ന മാങ്ങയെടുക്കാൻ ചെന്നപ്പോഴാണ് ഷോക്കേറ്റതെന്നു കരുതുന്നു.
ഏറെനേരമായിട്ടും തങ്കമണിയെ കാണാത്തതിനെതുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മോട്ടോർഷെഡ്ഡിനുസമീപം കിടക്കുന്ന തങ്കമണിയെ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മക്കൾ: കലാധരൻ, കമലാധരൻ, കമലാവതി.