മല്ലൻകുളമ്പ് റോഡരികിൽ അപകടക്കുഴി
1565203
Friday, June 6, 2025 1:28 AM IST
വണ്ടിത്താവളം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മല്ലൻകുളന്പ് പാതയിടിഞ്ഞുരൂപപ്പെട്ട കുഴി അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നു നാട്ടുകാർ. രാത്രിയും പകലും ഒരുപോലെ അപകടഭീഷണി നിലനിൽക്കുന്നുണ്ട്.
അപകടാവസ്ഥ തിരിച്ചറിയാൻ കുറ്റിച്ചെടികൾ സ്ഥാപിച്ചിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഏതുനിമിഷവും വാഹനങ്ങൾ അപകടത്തിൽപ്പെടാം എന്ന സ്ഥിതിയുണ്ട്. റോഡിന്റെ വീതിക്കുറവും രാത്രിയിൽ തെരുവുവിളക്കുകളില്ലാത്തതും അപകടസാധ്യത കൂട്ടുന്നു.