കത്തീഡ്രൽ സ്കൂളിൽ വർഷാരംഭം റോബോട്ടിക്സ് പഠനത്തിലൂടെ
1564415
Tuesday, June 3, 2025 1:20 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിന്റെ പുതിയ അക്കാദമിക് വർഷത്തിന്റെ ആദ്യദിനം വിദ്യാർഥികൾക്കും അധ്യാപകർക്കും ആവേശംനൽകുന്ന രീതിയിൽ ആഘോഷിച്ചു. പുതുതായി സ്കൂളിൽ റോബോട്ടിക്സ് പഠനപദ്ധതി ആരംഭിച്ചുകൊണ്ടാണ് ആദ്യദിനം ആഘോഷിച്ചത്.
സ്കൂൾമാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ നൂതന പഠനപദ്ധതിക്കൊപ്പം പുതിയ അധ്യയനവർഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ, ഹയർസെക്കൻഡറി കോ-ഓർഡിനേറ്റർ ശ്രീജ എന്നിവർ പ്രസംഗിച്ചു.