മണ്ണാർക്കാട് മണ്ഡലത്തിൽ ഏഴുകോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
1564413
Tuesday, June 3, 2025 1:20 AM IST
മണ്ണാർക്കാട്: മുഖ്യമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിൽ നടപ്പിലാക്കുന്നതും എംഎൽഎമാരിൽ നിന്ന് നിർദേശം സ്വീകരിച്ചതുമായ വികസനപ്രവർത്തനങ്ങളിൽ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ സമർപ്പിച്ച ആറു വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകി.
അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ എടത്തനാട്ടുകരയിലെ തടിയംപറമ്പ് - കൊമ്പംകല്ല് പാലം നിർമാണത്തിന് ഒരു കോടി രൂപ, തെന്നാരി മുക്കാട് മണ്ണാർക്കാട് മുൻസിപ്പാലിറ്റിയെയും തെങ്കര പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊട്ടിതോടിനു കുറുകെ പാലം നിർമാണത്തിനു ഒരുകോടിരൂപ, മണ്ണാർക്കാട് പട്ടണത്തിൽ കുന്തിപ്പുഴക്കുസമീപം നഗരസൗന്ദര്യവത്കണത്തിന്റെ ഭാഗമായി വാക്ക്വേ നിർമാണത്തിനു ഒരുകോടിരൂപ, അട്ടപ്പാടിയിലെ പുതൂർ ജിടിവി എച്ച്എച്ച്എസിന് കെട്ടിടം നിർമാണത്തിനായി രണ്ടുകോടിരൂപ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അരിയൂർ ജിഎംഎൽപി സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടിരൂപ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ ചങ്ങലീരിയിലെ പഞ്ചായത്ത് സിഎച്ച് മിനി സ്റ്റേഡിയം നവീകരണത്തിനു ഒരുകോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.