ദേശീയപാതയിൽ പണിതീരുന്നതുവരെ ടോൾ ഒഴിവാക്കണം: കൺസ്യൂമർ ഫോറം
1564410
Tuesday, June 3, 2025 1:20 AM IST
ആലത്തൂർ: ദേശീയപാതയിൽ നിർമാണ പ്രവൃത്തികൾ തീരുന്നതുവരെ വാഹനങ്ങളുടെ ടോൾ ഒഴിവാക്കണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് യോഗം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
ദേശീയപാതയിൽ പണിനടക്കുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കരാറുകളുടെ ചെലവിൽ അതാത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹോംഗാർഡുകളെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
കാവശ്ശേരി ഒന്ന് വില്ലേജ് ഓഫീസ് കെട്ടിടം, കാവശ്ശേരി ആരോഗ്യ ഉപകേന്ദ്രം കെട്ടിടം എന്നിവയുടെ നിർമാണം പ്രവർത്തി ത്വരിതപ്പെടുത്തുക, വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് സർക്കാർ നൽകുന്ന ധനസഹായം പേവിഷ ബാധയേറ്റു മരിക്കുന്നവർക്കും നൽകുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കെ.എസ്. ലക്ഷ്മീനാരായണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. പഴനിമല റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വേലുണ്ണി, പനക്കൽപറമ്പ് ഉസ്മാൻ, പി.കെ. മുഹമ്മദ് ബഷീർ, എസ്. ഗോപി, പി . വിജയൻ, കെ.ബി. തിലകേശൻ ്രസംഗിച്ചു.