നന്ദിയോട് ആശുപത്രിയിൽ നവീകരിച്ച ലാബ് ഉദ്ഘാടനം
1564412
Tuesday, June 3, 2025 1:20 AM IST
വണ്ടിത്താവളം: നന്ദിയോട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ലാബ് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടനും പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.എം. ബിനു, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പ്രദീപ്, വാർഡ് മെംബർമാരായ സുഷമ, ഗീത, വണ്ടിത്താവളം വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.കെ. ഷെറീഫ്, പ്രസിഡന്റ് സി. മണി, നഴ്സിംഗ് സൂപ്പർവൈസർ തുടങ്ങിയവർ പ്രസംഗിച്ചു