കായികപരിശീലന ക്യാമ്പ് സമാപിച്ചു
1564414
Tuesday, June 3, 2025 1:20 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് വായനശാലയുടെയും ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കായിക പരിശീലന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ സമാപനം വാർഡ് മെംബർ മേഘ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് ക്ലബ് പ്രസിഡന്റ് വി. മോഹനൻ അധ്യക്ഷത വഹിച്ചു.
എസ്ഐ കെ. ബാലസുബ്രഹ്്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ഫിസിക്കൽ ട്രെയ്നർ സി.സി. ചന്ദ്രബോസ്, വായനശാല പ്രസിഡന്റ് എ. രവീന്ദ്രൻ, സെക്രട്ടറി കെ.ആർ. ഷൺമുഖൻ, ബാലവേദി സെക്രട്ടറി വിസ്മയ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.