പ്ലാവിൽനിന്നു വീണ യുവാവ് മരിച്ചു
1564615
Tuesday, June 3, 2025 11:26 PM IST
വടക്കഞ്ചേരി: പ്ലാവിൽനിന്നു വീണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കഞ്ചേരി ആരോഗ്യപുരം ആലാകുന്നേൽ മാത്യുസാ(46)ണ് മരിച്ചത്.
കഴിഞ്ഞ 12 നായിരുന്നു അപകടം. സമീപത്തെ പറമ്പിൽ ചക്കയിടാൻ പ്ലാവിൽ കയറിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. സംസ്കാരം ഇന്ന് 3.30ന് ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ബിന്ദു. മകൻ: അലക്സ്.