താഴെത്തട്ടിലുള്ള വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കണം: മന്ത്രി
1564416
Tuesday, June 3, 2025 1:20 AM IST
പാലക്കാട്: സമൂഹത്തില്‍ താഴെ തട്ടിലുള്ള വിദ്യാര്‍ഥികളുടെ ജീവിതാവസ്ഥ പരിശോധിച്ച് സമൂഹത്തിനു മുന്നിലെത്തിക്കണമെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഉമ്മിനി ഗവണ്മെന്റ് ഹൈസ്കൂളില്‍ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളുടെ ജീവിതാവസ്ഥ പരിശോധിക്കുന്നതില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കു പ്രാധാന്യം നല്‍കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു.
ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരാവണം, അതിനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കൂടാതെ വിവിധ മേഖലകളില്‍ ഉന്നതിയിലെത്തിയവരുടെ ജീവിതം പ്രചോദനമാക്കണമെന്നും മന്ത്രി പറഞ്ഞു.
എ. പ്രഭാകരന് എംഎല്‍എ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠന് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നവാഗതരെ സ്വാഗതംചെയ്തു.
കായിക പ്രതിഭകള്‍ക്കുള്ള അനുമോദനം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക നിര്‍വഹിച്ചു.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്, വൈസ് പ്രസിഡന്റ് മോഹനന്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ. ജയപ്രകാശ്, ഡിഡിഇ ഇന്‍ചാര്‍ജ് ടി.പി.സലീന, പാലക്കാട് ഡിഇഒ ആസിഫ് അലിയാര്, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. കൃഷ്ണകുമാര്‍, പിടിഎ പ്രസിഡന്റ് സി. ശിവരാമന്, എംപിടിഎ പ്രസിഡന്റ് ജെ.കെ. റീജ, പ്രധാന അധ്യാപിക കെ.പി. സുജാത എന്നിവര്‍ പങ്കെടുത്തു.