പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം. ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. മു​ണ്ടൂ​ര്‍ സേ​തു​മാ​ധ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​പാ​ര്‍​വ​തി​വാ​ര്യ​ര്‍, വി.​കെ. ജ​യ​പ്ര​കാ​ശ്, നോ​വ​ലി​സ്റ്റ് ജോ​ര്‍​ജ്ദാ​സ്, ഡോ.​യു. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി ടി.​എ​സ്. പീ​റ്റ​ര്‍ സ്വാ​ഗ​ത​വും എം.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ​ക്ട​റേ​റ്റ് നേ​ടി​യ സ​ബീ​നാ​ഭാ​നു, ടി​ഷ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.