ചെ​ർ​പ്പു​ള​ശ്ശേ​രി: ക​ന്നി​പ്ര​സ​വ​ത്തി​ൽ ല​ഭി​ച്ച നാ​ലു ആ​ൺ​ക​ൺ​മ​ണി​ക​ൾ നാ​ളെ ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക്. ച​ള​വ​റ കു​ന്ന​ത്ത് മു​ഹ​മ്മ​ദ് മു​സ്ത​ഫ- മു​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​ന്നൊ​രു​മി​ച്ച് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​ദ്യ​ക്ഷ​രം കു​റി​ക്കു​ന്ന​ത്.

ച​ള​വ​റ​യി​ലെ ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ളാ​ണ് നാ​ലു​പേ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്. നാ​ലു​പേ​രി​ൽ ര​ണ്ടു​പേ​ർ​ക്ക് എ​ൽ​കെ​ജി മു​ത​ൽ ഏ​ഴാം​ക്ലാ​സ് വ​രെ പ​ഠ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പു​മു​ണ്ട്.