ക​ല്ല​ടി​ക്കോ​ട്: മൂ​ന്നേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ നൂ​റു​ക​ണ​ക്കി​നു മ​ല​യോ​ര ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി മൂ​ന്നേ​ക്ക​ർ മീ​ൻ​വ​ല്ലം,വാ​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന നൂ​റു​ക​ണ​ക്കി​നു വാ​ഴ, തെ​ങ്ങ്, ക​മു​ക്, റ​ബ​ർ തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ നി​ശേ​ഷം ന​ശി​പ്പി​ച്ചു.

മ​ഴ ക​ന​ത്ത​തോ​ടെ കാ​ട്ടാ​ന കൂ​ട്ട​മാ​യി എ​ത്തി കൃ​ഷി​യി​ട​ങ്ങ​ൾ നി​ര​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ ഉ​പ​ജീ​വ​ന​ത്തി​നാ​യി കൃ​ഷി ചെ​യ്ത​വ​രു​ന്ന കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കാ​ട്ടാ​ന ഒ​രു​നി​മി​ഷം​കൊ​ണ്ട് തൂ​ത്തെ​റി​യു​ന്ന​ത്.

വ​നം​വ​കു​പ്പ് ആ​ർ​ആ​ർ​ടി​യെ നി​യോ​ഗി​ച്ചു ആ​ന​യെ എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ട​ണ​മെ​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജീ​വ് മാ​ത്യു നെ​ടും​പു​റം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ജി ജോ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എം. സ​ന്തോ​ഷ്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ര​ങ്ങോ​ലി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ര​മേ​ശ്,യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ശ​ര​ത് ജോ​സ് പ്ര​സം​ഗി​ച്ചു.