മലന്പുഴ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാന്പ്
1564187
Monday, June 2, 2025 1:19 AM IST
മലമ്പുഴ: ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.
റീൽസ് നിർമാണം, പ്രൊമോ വീഡിയോ നിർമാണം, കാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർഥികളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ഹെഡ് മിസ്ട്രസ് ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജിഎച്ച്എസ് ഉമ്മിനിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് അധ്യാപിക പി. ധന്യ, ജിവിഎച്ച് എസ്എസ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് അധ്യാപിക വി. സിന്ധു എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ ദുർഗ രാജ് നന്ദി പറഞ്ഞു.