മൂന്നേക്കർ ജനവാസമേഖലയിൽ തന്പടിച്ച് ഒറ്റയാൻ
1563691
Saturday, May 31, 2025 12:56 AM IST
കല്ലടിക്കോട്: മൂന്നേക്കറിൽ ജനവാസമേഖലയെ വിടാതെ ഒറ്റയാൻ. വ്യാഴാഴ്ച്ച രാത്രി ഒറ്റയാൻ മൂന്നേക്കർ സംസാരത്തൊടിയിൽ മോഹനന്റെ വീട്ടുമുറ്റത്തുള്ള കോഴിക്കൂട് തകർത്തു. മോഹനൻ രക്ഷപ്പെട്ടതു തലനാരിഴക്ക്. ശബ്ദംകേട്ട് പുറത്തുവന്നതായിരുന്നു മോഹനൻ.
വേഗം വീട്ടിലേക്കു കയറിയതുകൊണ്ടുരക്ഷപ്പെട്ടു. ഇതിനു സമീപത്തുള്ള തോടിന് സംരക്ഷണഭിത്തിയൊരുക്കിയിരുന്ന മണൽചാക്കുകൾ ഒറ്റയാൻ തകർത്തു, ഇടപ്പറമ്പ് ഭാഗത്ത് കൃഷിയിടത്തിൽ റബർപാൽ നിറയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന വീപ്പകൾ നശിപ്പിച്ചു.
രണ്ടാഴ്ച്ചയായി മൂന്നേക്കർഭാഗത്തു സ്ഥിരം ഇത്തരം ആക്രമണം അഴിച്ചു വിടുന്നുണ്ട് കാട്ടാനകൾ. രാത്രിയിൽ ഇടപറമ്പ് ഭാഗത്തു തമ്പടിച്ച് ജനങ്ങൾക്കും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.