വാഹനാപകടത്തിൽ യുവാവ് മരിച്ചു
1563397
Thursday, May 29, 2025 11:16 PM IST
മണ്ണാർക്കാട്: കോങ്ങാട് ടിപ്പുസുൽത്താൻ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പള്ളിക്കുറുപ്പ് ശാസ്തമംഗലം വാഴോത്ത് രവിയുടെ മകൻ വിഥുൻ(22) ആണു മരിച്ചത്. സംസ്കാരം നടത്തി.
ബിഎസ്എൻഎല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ ജോലിയാണ് വിഥുന്. ജോലികഴിഞ്ഞു വീട്ടിലേക്കു വരുംവഴിയാണ് അപകടം. നാട്ടുകാർ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചു. അമ്മ: കവിത. സഹോദരി: വിപിത.