കെ.ജെ. മുഹമ്മദ് കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു
1563293
Thursday, May 29, 2025 7:01 AM IST
കല്ലടിക്കോട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.ജെ. മുഹമ്മദ് എന്ന മുഹമ്മദുപ്പ കരിമ്പനക്കൽ ചുമതലയേറ്റു. വരണാധികാരി ജെമുന യുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. ബാങ്കിന്റെ പ്രസിഡന്റായിരുന്ന യൂസുഫ് പാലക്കൽ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മുഹമ്മദിനെ പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടുത്തത്.
ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ബാങ്ക് ഡയറക്ടർമാരും സംഘടന നേതാക്കളും ജീവനക്കാരും സംബന്ധിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഡോ.സി.എം. മാത്യു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, പി കെ. അബ്ദുള്ളക്കുട്ടി, കെ.കെ.ചന്ദ്രൻ, ആന്റണി മതിപ്പുറം, എം.എസ്. നാസർ, രാജി പഴയകളം, സി.എം. നൗഷാദ്, പികെഎം മുസ്തഫ, സലാം തറയിൽ, നിസാമുദ്ദീൻ പൊന്നങ്കോട്, ജെ. ദാവൂദ്, മുഹമ്മദ് ഹാരിസ്, സുരേഷ് കരിമ്പ, ജെന്നി ജോൺ, സബൂറ മൂസ തുടങ്ങിയവർ പ്രസംഗിച്ചു. യൂസുഫ് പാലക്കൽ സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.