ആശാസമരം 100-ാം ദിവസം: സമരജ്വാല തെളിയിച്ച് ആശമാർ
1561330
Wednesday, May 21, 2025 6:17 AM IST
പാലക്കാട്: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഫെബ്രുവരി 10 മുതൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ നൂറാം നാൾ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ആശമാർ സമരജ്വാല തെളിയിച്ചു. മേയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച സമര യാത്രയിലെ അംഗങ്ങളാണ് സമരജ്വാല തെളിയിച്ചത്. നൂറുദിവസം തങ്ങൾ നടത്തിവരുന്ന അതിജീവന സമരത്തെ അവഗണിക്കുന്ന സർക്കാരിനോടുള്ള പ്രതിഷേധം ആയിരുന്നു ജ്വാല.
സർക്കാർ പിടിവാശി ഉപേക്ഷിച്ച് ആവശ്യങ്ങളെ അംഗീകരിക്കാൻ തയ്യാറാക്കണമെന്ന് സമരയാത്ര ക്യാപ്റ്റനും കെഎഎച്ച്ഡബ്ല്യു എ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ. ബിന്ദു പ്രതികരിച്ചു.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സംസ്ഥാന രക്ഷാധികാരി ഷൈല കെ. ജോണ്, ജില്ലാ പ്രസിഡന്റ് രേവതി രാജ്, സെക്രട്ടറി എൻ. സുഗന്ധി, കെഎ എച്ച്ഡബ്യുഎ ജില്ലാ കമ്മിറ്റിയംഗങ്ങളായ ശോഭന ദാസൻ, ആർ. സബാവതി, പി. സുഗുണ, കെ. പുഷ്പലത, പി. ധനലക്ഷ്മി, ആർ. സരള, പി. ശോഭന എന്നിവർ നേതൃത്വം നൽകി.