കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു
1561443
Wednesday, May 21, 2025 11:04 PM IST
തൃത്താല: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞു ചികിത്സയിലായിരുന്നയാൾ മരിച്ചു. മുതുതല വടക്കുമുറി മഞ്ചേരിക്കുന്നത്ത് സെയ്താലിക്കുട്ടി(63)യാണു മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ വെങ്ങാട് വച്ച് സെയ്താലിക്കുട്ടി ഓടിച്ച ഓട്ടോയ്ക്കു കുറുകെ കാട്ടുപന്നി ചാടിയതിനെത്തുടർന്ന് വാഹനം മറിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്താലിക്കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റംല. മക്കൾ: സാജിത, റിസ്വാന, ജുമാന, അർഷക്, അർഷദ.് മരുമക്കൾ: ഷംസുദ്ദീൻ, മുസ്തഫ. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.