ഒ​റ്റ​പ്പാ​ലം: കാ​ഴ്ച്ച​മ​റ​ച്ച് റോ​ഡു​കൈ​യേ​റി പാ​ഴ്ചെ​ടി​ക​ൾ, പ​രാ​തി​പ്പെ​ട്ട് സ​മ​യം​ക​ള​യാ​തെ വെ​ട്ടി​നീ​ക്കി നാ​ട്ടു​കാ​ർ. ഒ​റ്റ​പ്പാ​ലം- മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ലെ അ​മ്പ​ല​പ്പാ​റ ചു​ന​ങ്ങാ​ട് മ​ല​പ്പു​റ​ത്താ​ണ് ന​ട​ക്കാ​ൻ​പോ​ലും പ​റ്റാ​തെ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു കാ​ടു​മൂ​ടി​യ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​തു​വ​ലി​യ പ്ര​ശ്ന​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രും കു​ട്ടി​ക​ളും​ചേ​ർ​ന്ന് ഇ​വ​യെ​ല്ലാം വെ​ട്ടി​നീ​ക്കി വൃ​ത്തി​യാ​ക്കി​യ​ത്.

വൈ​ബ് സാ​മൂ​ഹി​ക​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. ചു​ന​ങ്ങാ​ട് മ​ല​പ്പു​റം പെ​ട്രോ​ൾ പ​മ്പി​നു​സ​മീ​പം മു​ത​ൽ എ​എം​യു​പി സ്കൂ​ൾ പ​രി​സ​രം​വ​രെ​യാ​യി​രു​ന്നു വൃ​ത്തി​യാ​ക്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും സ്കൂ​ൾ, മ​ദ്ര​സാ വി​ദ്യാ​ർ​ഥി​ക​ളും സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യോ​ര​മാ​ണി​ത്. കാ​ടു​മൂ​ടി​ക്കി​ട​ന്നി​രു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കു റോ​ഡി​ലേ​ക്കി​റ​ങ്ങി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. ഇ​തു അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു.

എ​ൻ.​കെ. റ​ഷീ​ദ്, യു. ​വാ​സു​ദേ​വ​ൻ, ബാ​ബു കോ​ട്ട​പ്പ​റ​മ്പി​ൽ, പി. ​മു​ഹ​മ്മ​ദ് അ​ക്ബ​ർ, ഹം​സ മു​തി​യി​റ​ക്ക​ത്തി​ൽ, യു. ​സു​ന്ദ​ര ബാ​ബു, എ​ൻ.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.