ഡെങ്കിപ്പനി ബോധവത്കരണ റാലിയും സെമിനാറും
1561524
Thursday, May 22, 2025 1:52 AM IST
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിന്റെയും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.
മാപ്പിള സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപനമായി സംഘടിപ്പിച്ച ബോധവത്കരണ പൊതുയോഗം കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ്, കെ.കെ. ചന്ദ്രൻ, റമീജ, എം. ചന്ദ്രൻ പ്രസംഗിച്ചു.
ആശ, അംങ്കണവാടി പ്രവർത്തകർ,ഹരിതകർമസേന അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ റാലിയിൽ പങ്കെടുത്തു.