പാലക്കാട്: തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തൃ​ത്താ​ല പ​ട്ടാ​ന്പി റോ​ഡി​ന് സ​മീ​പ​മു​ള്ള കൂ​മ​ൻ​തോ​ട് പാ​ല​ത്തി​നും റോ​ഡി​നും ക​രു​ത്തേ​കാ​ൻ പാ​ർ​ശ്വ​ഭി​ത്തി​യൊ​രു​ങ്ങി. മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നി​ർ​ദേശപ്ര​കാ​രം ആ​ധു​നി​ക ഗാ​ബി​യോ​ണ്‍ രീ​തി അ​വ​ലം​ബി​ച്ചാ​ണ് കൂമ​ൻ​തോ​ട് പാ​ല​ത്തേയും റോ​ഡി​നേ​യും സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കി​യ​ത്. കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ​യോ​ളം വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സി​ങ്കും പി​വി​സി​യും കോ​ട്ട് ചെ​യ്ത ഇ​രു​ന്പ് വ​ല​ക​ളാ​ണ് ഗാ​ബി​യോ​ണ്‍ ബാ​സ്ക​റ്റുക​ൾ. ഈ ​ഗാ​ബി​യോ​ണ്‍ ബാ​സ്ക​റ്റു​ക​ളി​ൽ ക​രി​ങ്ക​ല്ലു​ക​ൾ അ​ടു​ക്കി​യാ​ണ് പാ​ല​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന വാ​യു​സ​ഞ്ചാ​ര​ത്തെ​യും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യും കു​റ​യ്ക്കു​ന്ന ഇ​ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​യാ​ണ്. സി​മന്‍റോ ക​ന്പി​യോ ആ​വ​ശ്യ​വു​മി​ല്ല എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താപ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​ലം​ബി​ക്കു​ന്ന രീ​തി കൂ​ടി​യാ​ണി​ത്. കെഡിഎ​സ് എ​ൻജിനീയ​റി​ംഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

2018 ലെ ​പ്ര​ള​യ​ത്തി​ലാ​ണ് കൂ​മ​ൻ​തോ​ട് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ സൈ​ഡ് ഭി​ത്തി ഇ​ടി​ഞ്ഞ് പാ​ലം ഉ​പ​യോ​ഗശൂ​ന്യ​മാ​യ​ത്. തു​ട​ർ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ പു​ന​ർ​നി​ർ​മിക്കാ​ൻ തീ​രു​മാ​നി​ക്കു​കയാ​യി​രു​ന്നു.

റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യു​ടെ അ​ടി​ത്ത​റ​യി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ 15 അ​ടി​യി​ല​ധി​കം വീ​തി​യി​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ട്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 39 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​യി പാ​ർ​ശ്വ​ഭി​ത്തി നി​ർ​മിക്കു​ന്ന പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. നി​ല​വി​ൽ ഒ​രു വ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം തു​റ​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ടാ​റി​ംഗ് നാ​ല് മാ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് റോ​ഡ് പൂ​ർ​ണമാ​യും ഉ​പ​യോ​ഗപ്ര​ദ​മാ​ക്കാ​ൻ ക​ഴി​യും.